Post Category
നെഹ്‌റു യുവകേന്ദ്ര ഇ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങും
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നെഹ്‌റു യൂവകേന്ദ്ര ഇ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങും. യൂത്ത് ക്ലബുകള്‍, ലൈബ്രറികള്‍ എന്നിവ വഴിയാണ് സെന്ററുകള്‍ ആരംഭിക്കുക. താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും ഓരോ വളന്റിയര്‍മാരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി സര്‍വ്വീസ് സെന്ററുകളുടെ ചുമതല ഏര്‍പ്പിക്കും. എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും എംപ്ലോയ്‌മെന്റ് ന്യൂസ്, യോജന, കുരുക്ഷേത്ര തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പബ്ലിക് റിലേഷന്‍സ് വകുപ് പ്രസിദ്ധീകരിക്കുന്ന ലഘുലേഘകളും ഇതുവഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് യഥാസമയം വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. താര്‍പര്യമുള്ള യൂത്ത് ക്ലബുകളും ലൈബ്രറികളും നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണം. 9567191761 എന്ന നമ്പറില്‍ പേര് രജിസ്‌ററര്‍ ചെയ്യാം.
date
- Log in to post comments