Skip to main content

ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം

സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഓഫീസുകളിലെയും നഗരസഭകളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ പഞ്ചായത്ത് നോഡല്‍ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം ഇന്ന് (ഏപ്രില്‍ 18) രാവിലെ സൂര്യ റീജണ്‍സിയില്‍ രാവിലെ 10ന് ആരംഭിക്കും.  എല്ലാ നോഡല്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണം.  സര്‍ക്കാര്‍ ഓഫീസുകള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനുമാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതി നടപ്പാക്കുന്നത്.  പരിശീലനത്തിന് ശേഷം താഴെ തട്ടിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നോഡല്‍ ഓഫീസര്‍മാര്‍ പരിശീലനം നല്‍കും.  പരിശീലനം പൂര്‍ത്തിയാകുന്നതോടൊപ്പം ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പ്രത്യേക ടീം പരിശോധന നടത്തും.  ഓഫീസുകളിലേയും ടോയ്‌ലറ്റുകളിലേയും വൃത്തി, ഫയല്‍ സൂക്ഷിപ്പ്, ഓഫീസ് പരിസരം, മാലിന്യ സംസ്‌കരണം, ജല ഉപയോഗം തുടങ്ങിയവ വിശദമായി പരിശോധിച്ച് ജില്ലാതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.  ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസിലും അനിവാര്യമായും അടിയന്തിരമായും നടപ്പാക്കേണ്ട മാറ്റങ്ങള്‍ സമിതി നിര്‍ദ്ദേശിക്കും.  നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാത്ത എല്ലാ ഓഫീസുകളിലും ഉടന്‍തന്നെ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഹരിത മിഷന്‍ കോഡിനേറ്റര്‍ രാജു പ്രഹളാദ്, ഡെപ്യൂട്ടി കലക്ടര്‍ രമ. പി.കെ, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ അജീഷ്, ജില്ലാതല ഉദ്യോഗസ്ഥ•ാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date