ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി വ്യക്തിഗത പരിപാലന പദ്ധതി
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരുടെ വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അമിത് മീണ മലപ്പുറം കോട്ടക്കുന്നിലെ ജസ്ഫറില്‍ നിന്നും വിവരം ശേഖരിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ ഭിന്ന ശേഷിക്കാരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയാണ് വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുന്നത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ പുനരധിവാസ പദ്ധതികളും ക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിന് പദ്ധതി സഹായകമാകും. ജില്ലയിലെ പ്രത്യേക പരിശീലനം ലഭിച്ച 1000 അങ്കണവാടി വര്‍ക്കാര്‍ മുഖേനയാണ് വിവര ശേഖരണം നടത്തുന്നത്. ഒന്നാം ഘട്ട വിവര ശേഖരണം മെയ് 15 ന് പൂര്‍ത്തിയാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീന, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി, ശിശു വികസന പദ്ധതി ഓഫീസര്‍മാരായ സുജ, ഗീതാഞ്ജലി, സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍ നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments