ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയിലെ ചില സ്ഥലങ്ങളില്‍ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണ സാധനങ്ങള്‍ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്. വഴിയരികില്‍ കുലുക്കി സര്‍ബത്ത്, കരിമ്പിന്‍ ജൂസ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലും തിളപ്പിച്ചാറ്റിയതോ അണുവിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കണം. ഭക്ഷണത്തിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകണം. മാലിന്യങ്ങള്‍ വലിച്ചെറിയാതെ സുരക്ഷിതമായി നിര്‍മാര്‍ജ്ജനം ചെയ്യണം. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കുകയും അണുനശീകരണം നടത്തുകയും ചെയ്യണം. ഭക്ഷണ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുളള തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി നിയമാനുസൃത ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണം. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടണമെന്നും മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-711/18)
- Log in to post comments