Skip to main content

ഹരിത അവാര്‍ഡ് നല്‍കും 

 

ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത അവാര്‍ഡ് നല്‍കും. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുകയും മികച്ച മാലിന്യ സംസ്‌ക്കരണ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുളള സ്ഥാപനങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുക.  ഹരിത കേരള മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാന ടെക്‌നിക്കല്‍ ഓഫീസര്‍  വി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.  ഹരിത കേരള മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ നടന്നു വരുന്ന  മീനച്ചിലാര്‍- മീനന്തറയാര്‍ നദീസംയോജനം, പ്രതിദിന പ്രതിരോധം, ജലപാര്‍ലമെന്റ്, വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഹരിതോത്സവം  എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. 

                                                 (കെ.ഐ.ഒ.പി.ആര്‍-712/18)

date