Skip to main content

രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. ജനുവരി 22 ന് രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ മാര്‍പനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിങ് റൂമില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടക്കും.  ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടച്ചു രജിസ്റ്റര്‍ ചെയ്യാം. 18നും 35നുമിടയില്‍ പ്രായമുള്ള പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 04994 297470, 9207155700.

date