Post Category
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് യോഗം
കൊച്ചി: ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് എറണാകുളം ഗവ; ഗസ്റ്റ്ഹൗസില്‍ ലേബല്‍ വെല്‍ഫെയര്‍ ഫണ്ട് ചെയര്മാന് സി.കെ.പരീതിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് കമ്മീഷണര്‍ ആര്.പ്രമോദ് ബോര്‍ഡിന്റെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും, വിവിധ സ്ഥാപനങ്ങളില്‍ നിന്നും ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത കോണ്‍ട്രാക്ട് വര്‍ക്കേഴ്സിനെയും ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. യോഗത്തല്‍ വിവിധ ട്രേഡ് യൂണിയന് നേതാക്കളും, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും പ്രതിധികള്‍, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ സീമ സേവ്യര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments