Skip to main content

റദ്ദായ ഭാഗ്യക്കുറി അംഗത്വം പുനസ്ഥാപിക്കാം

 

കൊച്ചി: 2019 ജനുവരി മുതല്‍ അംശാദായ കുടിശിക വന്ന് അംഗത്വം റദ്ദായിട്ടുളള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്, കുടിശിക കാലയളവില്‍ നിര്‍ദ്ദിഷ്ട തുകയ്ക്കുളള ടിക്കറ്റ് വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ പിഴയോടുകൂടി കുടിശിക തീര്‍ത്തടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഈ ആനുകൂല്യം ഫെബ്രുവരി 28 വരെ ലഭ്യമായിരിക്കുമെന്നും ഓഫീസ് പ്രവൃത്തി ദിവനങ്ങളില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ജില്ലാ ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ നേരിട്ട് ഹാജരായി റദ്ദായ അംഗത്വം പുനസ്ഥാപിക്കാമെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു

date