Skip to main content

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വന വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/ സാങ്കേതിക/ നിർവഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രവർത്തനങ്ങൾ ഒന്നിച്ചോ പ്രത്യേകമായോ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുക്കാം. താത്പര്യമുള്ളവർ വിശദമായ പ്രൊഫഷണൽ പ്രൊഫൈൽ സഹിതം ജനുവരി 30 നകം നേരിട്ടോ ഇ-മെയിൽ വഴിയോ നൽകണം. വിലാസം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം, എ.കെ.ജി നഗർ റോഡ്, പേരൂർക്കട, തിരുവനന്തപുരം- 695005. ഫോൺ: 0471-2433850, +91-9496994263. ഇ-മെയിൽ:  sctfed@gmail.com.    
പി.എൻ.എക്സ്. 325/2021

 

date