മന്ത്രിസഭാ വാര്‍ഷികം: പ്രദര്‍ശന-വിപണന മേളക്ക് മിഴിവേകാന്‍ കൗതുകപക്ഷികളും രുചി പകരാന്‍ നാടന്‍ വിഭവങ്ങളും
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേളയില്‍ കൗതുക പക്ഷി- മൃഗാദികളുടെയും നാവില്‍ രുചി നിറയ്ക്കും നാടന്‍ വിഭവങ്ങളുടെയും ഉള്‍പ്പെടെ നൂറോളം സ്റ്റാളുകള്‍ ഒരുക്കും. കാര്‍ഷിക വിളകളുടെയും ഭക്ഷ്യഫലവൃക്ഷത്തൈകളുടെയും പ്രദര്‍ശനവും വിപണനവും കൃഷിവകുപ്പ് സജ്ജമാക്കും. കാര്‍ഷിക ഗവേഷണ നേട്ടങ്ങള്‍, കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍, ഗുണമേ•യേറിയ പച്ചക്കറി വിത്തുകളുടെ വില്‍പ്പന എന്നിവ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റാളില്‍ ഒരുക്കും. സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പട്ടികജാതിവകുപ്പും ഫലവൃക്ഷ തൈകളുടെ നഴ്‌സറി പട്ടികജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷനും ആദിവാസി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം പട്ടിക വര്‍ഗ്ഗ വകുപ്പും ഒരുക്കും. കയര്‍ വകുപ്പ് കയര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന സ്റ്റാളില്‍ മികച്ച കയര്‍ ഉല്‍പ്പന്നങ്ങളുടെ ശേഖരം തയ്യാറാക്കും. ജലാശയ സംരക്ഷണത്തിന് കയര്‍ഭൂവസ്ത്രം ആവശ്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും. അക്ഷയ കേന്ദ്രത്തിന്റെ സ്റ്റാളില്‍ ആധാര്‍ എന്റോള്‍ ചെയ്യുന്നതിനും ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിനും സൗകര്യം നല്‍കും. ഇ-പോസ് മെഷീനിന്റെ പ്രവര്‍ത്തനം, ശബരി ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവ സിവില്‍ സപ്ലൈസ് വകുപ്പുമായി ചേര്‍ന്ന് സപ്ലൈകോ സ്റ്റാളില്‍ ക്രമീകരിക്കും. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് വികസിപ്പിച്ചെടുത്തിട്ടുളള സാങ്കേതിക വിദ്യയുടെ പ്രദര്‍ശനവും മത്സ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മത്സ്യഫെഡിന്റെ സ്റ്റാളില്‍ ഉണ്ടായിരിക്കും. ഖാദിഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമായി ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് വകുപ്പും രംഗത്തുണ്ട്. സോളാര്‍ ഉപകരണങ്ങളുടെയും പ്രദര്‍ശനം ഉല്പന്നങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് അനര്‍ട്ടിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കും. വൈദ്യുതി സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനത്തിനും സ്റ്റാള്‍ സജ്ജമാക്കും. അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കും. ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, യോഗക്ലിനിക്, പ്രകൃതി ഭക്ഷണശാല എന്നിവയുടെ സ്റ്റാള്‍ ഭാരതിയ ചികിത്സാ വകുപ്പ് ക്രമീകരിക്കും. മെഡിക്കല്‍ കോളേജ്, പോലീസ്, എക്‌സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ് എന്നിവയുടെ പ്രത്യേക സ്റ്റാളുകളും മേളയില്‍ സജ്ജമാക്കും. ജീവിത ശൈലി രോഗങ്ങള്‍, ടി.ബി, മലമ്പനി സംബന്ധിച്ച ബോധവത്കരണത്തിനും സ്റ്റാളുണ്ട്. ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും ഇതിന്റെ ഭാഗമായി ഏഴു ദിവസം സംഘടിപ്പിക്കും. കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കും.
വിവിധ വകുപ്പുകള്‍ തയ്യാറാക്കുന്ന സ്റ്റാളുകള്‍ സംബന്ധിച്ച് തീുമാനിക്കുന്നതിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിബിഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രദര്‍ശന കമ്മിറ്റി കണ്‍വീനര്‍ ഡോ. കെ.എം. ദിലീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി. കെ. തോമസ് എന്നിവര്‍ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.
(കെ.ഐ.ഒ.പി.ആര്‍-793/18)
- Log in to post comments