മികച്ച പ്രവര്‍ത്തനവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
കൊച്ചി: സംസ്ഥാനത്തെ മികച്ച വകുപ്പിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയും നൂതനാ ആശയങ്ങള്‍ നടപ്പിലാക്കിയും മുന്നേറുകയാണ്.
യുവാക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വ്യത്യസ്ത പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചത്. അശരണായ വനിതകള്‍ക്കു വേണ്ടിയുള്ള പദ്ധതിയായ 'ശരണ്യ'യിലൂടെ പത്തുകോടി രൂപ വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കി. കൂടാതെ എല്ലാ സംരംഭകര്‍ക്കും സൗജന്യ പരിശീലനം നല്‍കുകയും ചെയ്തു. ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി 'ഉണര്‍വ്' എന്ന പേരില്‍ വിപണനമേള സംഘടിപ്പിച്ചു. ഇതിലൂടെ നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മനസിലാക്കി കൊടുത്തു. വിപണനമേളയിലൂടെ ഏകദേശം 34990 രൂപ വകുപ്പിന് നേടാനായി.
തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ വകുപ്പ് നടപ്പിലാക്കി. സ്‌കൂള്‍ കോളേജ് തലത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും പിഎസ്‌സി, ബാങ്ക് മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുകയും ചെയ്തു. സ്വകാര്യ മേഖലയിലെ ജോലികള്‍ കണ്ടെത്തുന്നതിനും നല്‍കുന്നതിനുമായി എംപ്ലോയബിലിറ്റി സെന്റര്‍ എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തി. തൊഴില്‍ മേഖലകളെക്കുറിച്ച് സര്‍വെ നടത്തുകയും തൊഴില്‍ സാധ്യത കൂടുതലുള്ളതും കുറഞ്ഞതുമായ മേഖലകള്‍ കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍വെ ഏറെ പ്രയോജനപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും ഉള്‍പ്പെടുത്തി ആറ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. കൂടാതെ പേപ്പര്‍ ബാഗുകള്‍, അലങ്കാര തുണി സഞ്ചികള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള കപ്പാസിറ്റി ബില്‍ഡിംഗ് ക്ലാസ്സുകളും സംഘടിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി നല്‍കുന്നതില്‍ വകുപ്പ് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. 18 പേര്‍ക്കാണ് ഇതുവഴി നിയമനം ലഭിച്ചത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടി സാന്ത്വനം സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തിയതില്‍ 34 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.
ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഉപരിപഠനം, തൊഴില്‍, വിദേശ വിദ്യാഭ്യാസം, സോഫ്റ്റ് സ്‌കില്‍, മോട്ടിവേഷന്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കരിയര്‍ സെമിനാര്‍, എക്‌സിബിഷന്‍, ക്ലാസുകള്‍ തുടങ്ങിയവ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പുതിയ തരം കോഴ്‌സുകള്‍, തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കി കൊടുക്കാനും ഇതിലൂടെ സാധിച്ചു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും തൊഴില്‍ കണ്ടെത്തുന്നതിനും ഏറെ പ്രയോജനപ്പെട്ടതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments