ഒറ്റത്തവണ വെരിഫിക്കേഷന്‍
കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നം 71/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 മേയ് രണ്ടിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കെഷന്‍ മെയ് ഒമ്പത് മുതല്‍ 28 വരെയുളള തീയതികളില്‍ കൊല്ലം, ആണ്ടാമുക്കത്തുളള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോര്‍ത്ഥികള്‍ തങ്ങളുടെ ജനന തീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്കോ (2016 ജൂണ്‍ 21) അതിനു മുമ്പോ ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലവും (Format Website ല്‍ ലഭ്യമാണ്) പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത് അസല്‍ പ്രമാണങ്ങളുമായി അറിയിച്ചിട്ടുളള ദിവസത്തില്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പ്രൈാഫൈല്‍ മെസേജ് പരിശോധിക്കണം.
പി.എന്‍.എക്‌സ്.1686/18
- Log in to post comments