Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

തൃശൂര്‍ ആസ്ഥാനമായി പുതുതായി പ്രവര്‍ത്തനമാരംഭിച്ച സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.ഡി. ക്ലര്‍ക്ക് (രണ്ട് ഒഴിവ്) 19, 950 രൂപ പ്രതിമാസ വേതനം.  എസ്.എസ്.എല്‍.സിയാണ് യോഗ്യത. എല്‍.ഡി. ടൈപ്പിസ്റ്റ് (ഒഴിവ് ഒന്ന്). 19,950 രൂപയാണ് വേതനം. എസ്.എസ്.എല്‍.സിയോ ടൈപ്പ്‌റൈറ്റിംഗ് (ലോവര്‍) ഇംഗ്ലീഷും മലയാളവും (കെ.ജി.റ്റി.ഇ) യോഗ്യത. പ്യൂണ്‍/ഓഫീസ് അസിസ്റ്റന്റ് (മൂന്ന് ഒഴിവ്) 17,325 രൂപ വേതനം. മലയാളം എഴുതാനും വായിക്കാനും അറിയണം. ഇതിനുപുറമെ ഉദ്യോഗാര്‍ത്ഥികള്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം സ്റ്റേറ്റ് ഗവണ്‍മെന്റ് സര്‍വീസിലോ/കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ അതേ തസ്തികയിലോ ഉയര്‍ന്ന തസ്തികയിലോ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. പ്രായപരിധി 60 വയസില്‍ താഴെ. എല്‍.ഡി. ക്ലാര്‍ക്ക്,  എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. കേരള ഹൈക്കോടതി/സബോര്‍ഡിനേറ്റ് ജുഡീഷ്യറി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ വകുപ്പുകളില്‍ ജോലിചെയ്ത് മുന്‍പരിചയമുള്ളവര്‍, സര്‍വീസില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തും. യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍വീസ് റൂള്‍ പാര്‍ട്ട് - ഒന്ന് (അപ്പന്‍ഡിക്‌സ് - ഒന്ന്) അനുസരിച്ച് ഗവണ്‍മെന്റുമായി സമ്മതപത്രം ഒപ്പുവയ്ക്കണം.
    ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പരിചയവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടെ) നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ ആറ് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.
പി.എന്‍.എക്‌സ്.1688/18

date