കൃത്രിമദന്തം വയ്ക്കുന്നതിന് ധനസഹായം
സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമദന്തങ്ങള്‍ വയ്ക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനായി മന്ദഹാസം എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു.പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് അവശേഷിക്കുന്നവ, ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയുള്ളവര്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ യോഗ്യരായ ഡെന്റിസ്റ്റിന്റെ ശുപാര്‍ശ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം ബി.പി.എല്‍ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ, ജില്ല- ജനറല്‍- താലൂക്ക് ആശുപത്രികളിലെ ദന്തഡോക്ടര്‍ നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ഹാജരാക്കണം. അപേക്ഷ ഈ മാസം 31 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം.
- Log in to post comments