Skip to main content

ലൈഫ്  :  ലഭിച്ചത് 174 പരാതികൾ

 

* 150 എണ്ണം തീർപ്പാക്കി 

ആലപ്പുഴ : ലൈഫ് മിഷൻ പദ്ധതി പ്രകാരം സാന്ത്വന സ്പർശം അദാലത്തിൽ ലഭിച്ചത് 174 പരാതികൾ. ഇതിൽ 150 പേർ വീടിനായി ഓൺലൈനിൽ അപേക്ഷിച്ചവരാണ്. ഈ അപേക്ഷയിന്മേലുള്ള നടപടിക്രമങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ അദാലത്തിൽ തീരുമാനമായി. ബാക്കിയുള്ളവർക്ക്‌ ഇനിയും അപേക്ഷിക്കുവാനുള്ള ഒരു അവസരം കൂടി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടും.

 ഭൂമിയുള്ളവർക്ക് വീട് എന്ന പട്ടികയിൽ ഇടം നേടിയ താമരക്കുളം സ്വദേശി ലൈല ഇബ്രാഹിം പഞ്ചായത്തിൽ നിന്നും ധനസഹായം കിട്ടുന്നില്ല എന്ന കാരണത്താലാണ് അദാലത്തിൽ എത്തിയത്. ഭൂമിയിയുടെ ആധാരത്തിന്റെ പകർപ്പ് പഞ്ചായത്തിൽ സമർപ്പിച്ചു ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അദാലത്തിൽ തീരുമാനമായി.

date