Skip to main content

എല്ല് പൊടിയുന്ന രോഗം: ആശ്വാസമേകി സാന്ത്വന സ്പർശം അദാലത്ത്

 

ആലപ്പുഴ: എല്ലുപൊടിയുന്ന രോഗവുമായി സാന്ത്വന സ്പർശം അദാലത്ത് വേദിയിലെത്തിയ പുന്നപ്ര പുതുവൽ വീട്ടിൽ റാഷിദയ്ക്ക് ധനസഹായം അനുവദിച്ചു. മന്ത്രി ജി സുധാകരനെ നേരിട്ട് കണ്ടാണ് റാഷിദ അപേക്ഷ സമർപ്പിച്ചത്. കാൻസർ രോഗം ബാധിച്ച ഇവരുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. എട്ട് വയസുകാരൻ മകൻ മുഹമ്മദ് ആഷിഖിനൊപ്പമാണ് റാഷിദയുടെ താമസം. ചികിത്സയിൽ ആയിരുന്നത് കാരണം ആലപ്പുഴയിൽ നടന്ന അദാലത്തിൽ ഇവർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മാവേലിക്കരയിലെ അദാലത്തിൽ പങ്കെടുത്ത് മന്ത്രിക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചത്. 

date