Skip to main content

ഭൂമി തർക്കം :  ധനലക്ഷ്മിക്ക്‌ ആശ്വാസമായി സാന്ത്വന സ്പർശം 

 

ആലപ്പുഴ : അവകാശപ്പെട്ട ഭൂമി സഹോദരങ്ങൾ കൈക്കലാക്കിയെന്ന പരാതിയുമായാണ് പ്രായത്തിന്റെ അവശതയിലും ധനലക്ഷ്മി പിള്ള സാന്ത്വന സ്‌പർശം അദാലത്തിൽ എത്തിയത്. കാർത്തികപ്പള്ളി പാപ്പാടിയിൽ വീട്ടിൽ 60 കാരിയായ ധനലക്ഷിയുടെ  സഹോദരങ്ങൾ തനിക്ക് അവകാശപ്പെട്ട ഒന്നരയേക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.

പരാതി പരിശോധിച്ച മന്ത്രി ജി സുധാകരൻ വ്യാജ രേഖ ചമ്മച്ചാണോ ഭൂമി കൈവശപ്പെടുത്തിയതെന്ന് പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദ്ദേശം നൽകി.

പ്രായത്തിന്റെ അവശതകളും മറ്റു രോഗങ്ങളും അലട്ടുന്ന ധനലക്ഷ്മിയെ പരിചരിക്കുന്നത് വർഷങ്ങൾക്കു മുൻപ് കൂടെ കൂടിയ മറ്റൊരു സ്ത്രീയാണ്. വർഷങ്ങളായി വീലചെയറിൽ കഴിയുന്ന ധനലക്ഷ്മി ഒറ്റമുറി വീട്ടിലാണ് താമസം.

date