Skip to main content

ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ നെടുമുടി സൗത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം ഫെബ്രുവരി ആറിന്

 

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച  ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ നെടുമുടി സൗത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം ഫെബ്രുവരി ആറിന് രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കയര്‍-ധന വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയായിക്കും. ജില്ലപഞ്ചായത്ത്  പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടര്‍ എ. അലക്‌സാണ്ടര്‍,  ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ എന്നിവര്‍ പങ്കെടുക്കും.
 

date