Skip to main content

സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി

 

കൈത്തറി മേഖലയിലെ പുനരുദ്ധാരണം ലക്ഷ്യമാക്കി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് ക്ലാസ്സുവരെയുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി രണ്ടു ജോഡി കൈത്തറി സ്‌കൂള്‍ യൂണിഫോം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൗജന്യമായി നല്‍കി വരികയാണ്. കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെട്ട കൂലി ഉറപ്പു വരുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനുമാണ്  പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. സര്‍ക്കാറിന്റെ ഈ നൂതന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് & കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് എന്നീ വകുപ്പുകളുടെ കീഴിലുളള കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളിലെ തൊഴിലാളികള്‍ നെയ്ത തുണി ഈ അദ്ധ്യായനവര്‍ഷം വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞു.

മലപ്പുറം ജില്ലയില്‍ ഒന്നു മുതല്‍ ഏഴുക്ലാസുവരെ പഠിക്കുന്ന 365 സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് (75224 ആണ്‍കുട്ടികളും, 75564 പെണ്‍കുട്ടികളും ഉള്‍പ്പെടെ 149788 കുട്ടികള്‍) രണ്ടു ജോഡി കൈത്തറി യൂണിഫോ തുണി 42 വ്യത്യസ്ഥ കളര്‍ കോഡുകളുലായി വിതരണത്തിനായി തയ്യാറായിട്ടുണ്ട്.

സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മെയ് രണ്ടിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ജില്ലയിലെ മണക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചിരുന്നു. ജില്ലാതല ഉദ്ഘാടനം മെയ് മൂന്നിന് നിലമ്പൂര്‍ ജി.എം എല്‍.പി സ്‌കൂള്‍ളില്‍ പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വ്വഹിച്ച. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് വിജയന്‍.പി, എ.ഇ.ഒ, നിലമ്പൂര്‍, ടി അബ്ദുള്‍വഹാബ്, ജനറല്‍ മാനേജര്‍, ജില്ലാവ്യവസായ കേന്ദ്രം, അബ്ദുള്‍ലത്തീഫ്, ഉപ ജില്ലാവ്യവസായ ഓഫീസര്‍,  ശ്രീജചന്ദ്രന്‍ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മുംതാസ് ബാബു, നാസര്‍. എന്‍ (ജില്ലാ പ്രൊജക്ട് ഓഫീസര്‍, എസ്.എസ്.എ), ജ്യോതികുമാര്‍ (സി.ഇ.ഒ ഇന്‍ചാര്‍ജ്, വണ്ടൂര്‍), വിനോദ്(വ്യവസായ വികസന ഓഫീസര്‍, നിലമ്പൂര്‍), ശശീന്ദ്രന്‍. പി.സി (ഹെഡ്മാസ്റ്റര്‍ ജി.എം.എല്‍.പി.സ്‌കൂള്‍ ചന്തക്കുന്ന്), ബാബു വര്‍ഗ്ഗീസ്(ഡയറ്റ് ഫാക്കല്‍റ്റി) തുടങ്ങിയവര്‍ പങ്കെടുത്തു.

date