Skip to main content

ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ പ്രദര്‍ശനം അദാലത്തില്‍ മുഖ്യാകര്‍ഷണമാവും

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മലപ്പുറം ജില്ലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദര്‍ശനം അദാലത്തില്‍ മുഖ്യാകര്‍ഷണമാവും. സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കിയ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.  അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറത്തിന്റെ ഓരോയിടങ്ങളിലും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനം പ്രയോജനപ്പെടും.

date