Skip to main content

പൊന്നാനി നഗരസഭയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു

പൊന്നാനി നഗരസഭയിലെ എഞ്ചിനീയറിങ്, റവന്യൂ വിഭാഗത്തില്‍ 

വിവിധ സാങ്കേതിക കാരണങ്ങളാല്‍ തീര്‍പ്പാക്കാതെയുള്ള ഫയലുകളിന്മേല്‍ നടപടി എടുക്കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. റവന്യു അദാലത്ത് ഫെബ്രുവരി 22, 23 തീയതികളിലും എഞ്ചിനീയറിങ് അദാലത്ത് ഫെബ്രുവരി 24, 25 തീയതികളിലുമാണ് നഗരസഭയില്‍ സംഘടിപ്പിക്കുന്നത്.  ജമംമാറ്റം, കെട്ടിട നികുതി നിര്‍ണ്ണയം, തൊഴില്‍ നികുതി നിര്‍ണ്ണയം എന്നിവ സംബന്ധിച്ച പരാതികള്‍, കെട്ടിട നമ്പര്‍ ഒണ്‍ലൈന്‍ ടാക്‌സ് സംവിധാനത്തില്‍ വരാത്തത് സംബന്ധിച്ച അപേക്ഷകള്‍ എന്നിവയാണ് റവന്യൂ അദാലത്തില്‍ പരിഗണിക്കുന്നത്. കെട്ടിട നിര്‍മാണ അനുമതി, ഒക്യുപെന്‍സി എന്നിവ സംബന്ധിച്ചുള്ള അപേക്ഷകള്‍ എഞ്ചിനീയറിങ് അദാലത്തിലും പരിഗണിക്കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 നകം നഗരസഭയില്‍ സമര്‍പ്പിക്കണം. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയില്‍ അദാലത്ത് 2021 എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. സി.ആര്‍.സെഡ്, വെറ്റ് അനുമതി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭ്യമായതിന് ശേഷം മാത്രമാണ് അദാലത്തില്‍ പരിഗണിക്കൂ.

date