Skip to main content

സ്വയം തൊഴില്‍ ധനസഹായം

കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിന് സ്വയം തൊഴില്‍ സംരംഭ പദ്ധതിയില്‍ ധനസഹായം അനുവദിക്കുന്നു.  ജില്ലയില്‍ 20000 രൂപ വീതം അഞ്ച് പേര്‍ക്കാണ് അനുവദിക്കുന്നത്.  അപേക്ഷകര്‍ കുറ്റകൃത്യത്തിന് ഇരയായി ഗുരുതര പരിക്കുപറ്റിയ വ്യക്തിയോ കുറ്റകൃത്യത്തിന് ഇരയായി മരണപ്പെടുന്ന ആളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അവിവാഹിതരായ മകന്‍ അല്ലെങ്കില്‍ മകള്‍ ആയിരിക്കണം.  കുറ്റകൃത്യം നടന്ന് അഞ്ചുവര്‍ഷത്തിനകം അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും.  അവസാന തീയതി ഫെബ്രുവരി 23.  ഫോണ്‍ 04936 207157. ഇ.മെയില്‍ dpowyd@gmail.com.
 

date