Skip to main content

എം.എല്‍.എ. ഫണ്ട്

ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ തേറ്റമല ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മാണത്തിന് 25 ലക്ഷവും ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് പൂതാടി ഗ്രാമപഞ്ചായത്തിലെ പട്ടശേരി കുറുമ കോളനി പകല്‍വീട് നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും നെന്മേനി പഞ്ചായത്തിലെ പാടിപ്പറമ്പ് കുറുമ കോളനി പകല്‍വീട് നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും പൂതാടി ഗ്രാമപഞ്ചായത്തില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി കോളനി ദൈവപ്പുര നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും സൊസൈറ്റിക്കവല കുടിവെള്ള പദ്ധതി വൈദ്യുതീകരണത്തിനും മോട്ടോര്‍ സ്ഥാപിക്കുന്നതിനുമായി 4,71,640 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

date