Skip to main content

പള്ളത്തൂർ പാലവും പള്ളത്തൂർ-കൊട്ടിയോടി റോഡും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

 

 

കർണ്ണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ദേലംപാടി പഞ്ചായത്തിലെ പള്ളത്തൂർ പാലത്തിന്റെയും പള്ളത്തൂർ-കൊട്ടിയോടി റോഡിന്റെയും ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കാസറഗോഡ് വികസന പാക്കേജ് ജില്ലയുടെ വികസനം വേഗത്തിലാക്കിയതായി മന്ത്രി പറഞ്ഞു. അന്തർ സംസ്ഥാന പാതകളുടെയും പാലങ്ങളുടെയും വികസനവും കാസർകോട് വികസന പാക്കേജിൻ്റ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

 

മഴക്കാലത്ത് വെള്ളം കരകവിഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെടുന്ന ചെറിയ പാലം പൊളിച്ചു മാറ്റിയാണ് കാസറഗോഡ് വികസന പാക്കേജിൽ നിന്ന് അനുവദിച്ച 7.58 കോടി രൂപ ചെലവഴിച്ച് പുതിയ പാലവും റോഡും നിർമ്മിച്ചത്. കാസറഗോഡ് വികസന പാക്കേജിൽ പൂർത്തിയാവുന്ന 19ആമത്തെ പാലമാണിത്.

പാലം പരിസരത്ത് നടന്ന ചടങ്ങിൽ കെ

കുഞ്ഞിരാമൻ എം.എൽ.എ  അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കർണാടക പുത്തൂർ എം. എൽഎ സഞ്ജീവ മറ്റന്തൂർ വിശിഷ്ടാതിഥിയായി. കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു, ദേലംപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എ.പി. ഉഷ, വൈസ് പ്രസിഡന്റ്‌ ഡി. എ. അബ്ദുള്ള കുഞ്ഞി, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രിയ ഹരീഷ്, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വാസന്തി, പഞ്ചായത്ത്‌ അംഗം താഹിറ ബഷീർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മുസ്തഫ, പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ എ. ചന്ദ്രശേഖരൻ, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ സി. കെ കുമാരൻ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഗീത മണി, കക്ഷി നേതാക്കളായ എം. മാധവൻ, നന്ദകുമാർ, എം. കൃഷ്ണൻ, സി. എച്ച് അഷ്‌റഫ്‌ ഹാജി, ബി. പ്രദീപ്‌ കുമാർ എന്നിവർ സംബന്ധിച്ചു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഎം സുരേഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കാസറഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ. പി രാജ്‌മോഹൻ സ്വാഗതവും അസി. എഞ്ചിനീയർ നവീൻ നാരായൺ നന്ദിയും പറഞ്ഞു.

date