Skip to main content

പഞ്ചായത്ത് റിസോഴ്സ് സെന്ററും ഡി.ഡി.പി ഓഫീസും  ഉദ്ഘാടനം ചെയ്തു

 

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതി പ്രകാരം ജില്ലയ്ക്ക് അനുവദിച്ച പഞ്ചായത്ത് റിസോഴ്സ് സെൻററിന്റെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാവുകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. പഞ്ചായത്ത് റിസോഴ്സ് സെന്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ നടന്നത് വിപ്ലവകരമായ മാറ്റങ്ങളെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശിലാഫലകം അനാച്ഛാദനവും മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി അജിത്കുമാർ എന്നിവർ സംസാരിച്ചു. എൽ.എസ്.ജി.ഡി എക്സിക്യുട്ടീവ് എഞ്ചിനീയർ എം.വി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡയറക്ടർ പി.കെ ജയശ്രീ സ്വാഗതവും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജയ്സൺ മാത്യു നന്ദിയും പറഞ്ഞു.

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി രൂപ മുതൽ മുടക്കി നിർമ്മിച്ചതാണ് കെട്ടിടം. താഴത്തെ നിലയിൽ ഓഫീസ് റൂമുകളും ക്ലാസ് റൂം, ഡൈനിങ് ഹാൾ, അടുക്കള, ടോയ്ലറ്റുകൾ, വർക്ക് ഏരിയ, കാർ പോർച്ച് എന്നിവയും മുകളിലെ നിലയിൽ കോൺഫറൻസ് റൂം, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, രണ്ട് ബാത്ത് അറ്റാച്ച്ഡ് റൂമുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ പഞ്ചായത്തുകൾക്കും ജനപ്രതിനിധികൾക്കും പരിശീലനം, യോഗങ്ങൾ എന്നിവ നടത്തുന്നതിന് കെട്ടിടം ഉപകാരപ്രദമാകും.

 

ബല്ല ഈസ്റ്റ് ഹൈസ്‌കൂൾ അസംബ്ലി ഹാൾ 

മന്ത്രി ഉദ്ഘാടനം  ചെയ്തു

 

ബല്ല ഈസ്റ്റ് ഹൈസ്‌കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അസംബ്ലി ഹാൾ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം  ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ  കെ വി സുജാത അധ്യക്ഷയായി. മുൻസിപ്പൽ എൻജിനീയർ റോയ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ  സ്ഥിരം സമിതി അധ്യക്ഷരായ കെ വി മായാകുമാരി, സി ജാനകിക്കുട്ടി,  കൗൺസിലർമാരായ കെ ലത, ബി സൗദാമിനി, കെ വി സുശീല, എം ബൽരാജ്, ടി വി സുജിത് കുമാർ, ഒ എസ് എ പ്രസിഡന്റ് കുഞ്ഞമ്പു പൊതുവാൾ,  ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ്, എസ് എം സി ചെയർമാൻ പി ദിനേശൻ, പി ടി എ പ്രസിഡന്റ് അഡ്വ. പി വേണുഗോപാലൻ, മദർ പി ടി എ പ്രസിഡന്റ് കെ ജയകല, പ്രിൻസിപ്പൽ അബ്ദുൽ റഊഫ്, ഹെഡ്മാസ്റ്റർ സി സി ജോയി എന്നിവർ സംസാരിച്ചു.

 

ഹോസ്ദുർഗ് തെരുവത്ത് സ്‌കൂൾ കെട്ടിടം 

ശിലാസ്ഥാപനം മന്ത്രി നിർവ്വഹിച്ചു

 

ഹോസ്ദുർഗ് തെരുവത്ത് ഗവ. എൽ പി സ്‌കൂളിൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും  70 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ കെ വി മായാകുമാരി,  സി ജാനകിക്കുട്ടി, അഹമ്മദലി, കെ വി സരസ്വതി, കെ അനിശൻ, വാർഡ് കൗൺസിലർമാരായ പി കെ വീണ, ടി കെ സുമയ്യ, മുഹമ്മദ് കുഞ്ഞി, എം ബൽരാജ്, ഹോസ്ദുർഗ്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി ജയരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  കെ വി ജയപാലൻ കെ പി ബാലകൃഷ്ണൻ കെ കെ വത്സലൻ, എൻ എ ഖാലിദ്, എം എ ഷഫീക്ക് കൊവ്വൽപള്ളി, എൻ മധു, പി പി രാജു, മുൻ ഹെഡ്മാസ്റ്റർ കെ കെ രാഘവൻ, പിടിഎ പ്രസിഡണ്ട് പവിത്രൻ തോയമ്മേൽ, പൂർവ്വ വിദ്യാർത്ഥി സമിതി പ്രതിനിധി സുരേഷ് മോഹൻ, മദർ പി ടി എ പ്രസിഡന്റ്് സുമിത, സീനിയർ അസിസ്റ്റന്റ് ബി അംബിക, ഹെഡ്മാസ്റ്റർ സി മുരളീധരൻ എന്നിവർ സംസാരിച്ചു.

date