ലോകസഭ തിരഞ്ഞെടുപ്പ്: 2460 വി.വി.പാറ്റ് മെഷീനുകൾ എത്തി
2019 നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ജില്ലയിലെത്തി. ഇലക്ട്രോണിക് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് ഹൈദരാബാദിൽ നിന്നാണ് യന്ത്രങ്ങൾ കളക്ടറേറ്റിലെത്തിച്ചത്. അഞ്ചു വലിയ ട്രക്കുകളിലായാണ് മെഷീനുകൾ എത്തിച്ചത്. സ്‌പെഷ്യൽ തഹസിൽദാർ ഒ.ജെ.ബേബി മെഷീനുകൾ കൊണ്ടുവന്ന വാഹനത്തോടൊപ്പം ഉണ്ടായിരുന്നു. മുമ്പ് മെഷീനുകൾ എത്തിച്ചിരുന്നത് ഇരുമ്പ് പെട്ടിക്കുള്ളിൽ ആയിരുന്നു. എന്നാൽ ഇത്തവണ മാറ്റം വന്നു. കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗകൾക്കുള്ളിലാണ് ഇത്തവണ മെഷീനുകൾ എത്തിയത്. ഭാരക്കുറവും കൈകാര്യം ചെയ്യാനുള്ള സൗകര്യവും ഇതിന്റെ നേട്ടമാണ്. ഇലക്ഷൻ കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബാക്കിയുള്ള കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിററും പിന്നാലെ എത്തിച്ചേരും. ആദ്യഘട്ടത്തിൽ വയനാട് , കോഴിക്കോട് , ആലപ്പുഴ ജില്ലകൾക്കു മാത്രമാണ് വിവിപാറ്റ് മെഷീനുകൾ അനുവദിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കളക്ടർ അതുൽ എസ് . നാഥ്,
ജൂനിയർ സൂപ്രണ്ട് എസ് .അൻവർ എന്നിവരുടെ നേതൃത്വത്തിൽ വി.വി.പാറ്റ് മെഷീനുകൾ എണ്ണിത്തിട്ടപ്പെടുത്തി . പരിശോധനയ്ക്കുശേഷം കലക്ടറേറ്റിലെ വെയർ ഹൗസിലേക്ക് ഇത് നീക്കി.
ചിത്രവിവരണം
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കാനായി കളക്‌ട്രേറ്റിലെത്തിച്ച വി.വി.പാറ്റ് മെഷീനുകൾ ഇറക്കുന്നു
(പി.എൻ.എ 954/ 2018)
- Log in to post comments