Skip to main content

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് 500 ബാലറ്റ് യൂണിറ്റുകൾ സജ്ജം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ 500 ബാലറ്റ് യൂണികൾ സജ്ജമായി.  400 കൺട്രോൾ യൂണിറ്റും 712 വിവിപാറ്റ് മെഷീനുകളും പരിശോധന പൂർത്തിയാക്കിയ ശേഷം പൂർണ സജ്ജമാക്കിയതായി  ജില്ലാകളക്ടർ ടി.വി .അനുപമ പറഞ്ഞു.  ചെങ്ങന്നൂരിൽ ആവശ്യമായ വിവിപാറ്റ് മെഷീനുകൾ കൂടാതെ  30 ശതമാനം കരുതൽ യന്ത്രങ്ങളും അധികമായി സൂക്ഷിച്ചിട്ടുണ്ട്. കളക്‌ട്രേറ്റിൽ നിന്നുള്ള  വി.വി.പാറ്റ് മെഷീനുകളുടെ  വിതരണം മെയ്20ന് ശേഷം  നടക്കുമെന്ന്  കളക്ടർ അറിയിച്ചു.

 

(പി.എൻ.എ 955/ 2018)

date