Skip to main content

നവീകരിച്ച മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തു

 

വേമ്പനാട്ടു കായലിനെ മാലിന്യരഹിതമാക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിച്ച കുമരകത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.  ടൂറിസം വകുപ്പ് അനുവദിച്ച  73 ലക്ഷം രൂപ വിനിയോഗിച്ച് കുമരകത്ത് ഡി.ടി.പി.സി സജ്ജമാക്കിയ പ്ലാൻറിൻ്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവ്വഹിച്ചു. 

കുമരകത്ത് നടന്ന ചടങ്ങില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ. എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി.  കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ എന്നിവർ സംസാരിച്ചു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി  ഡോ. ബിന്ദു നായർ നന്ദിയും പറഞ്ഞു.

date