Skip to main content

കുമരകത്തെ നവീകരിച്ച മാലിന്യ സംസ്കരണ പ്ലാൻ്റ്  നാളെ (ഫെബ്രുവരി 14) പ്രവർത്തനമാരംഭിക്കും.

==========
വേമ്പനാട്ടു കായലിനെ മാലിന്യരഹിതമാക്കുന്നതിന് ലക്ഷ്യമിട്ട് സ്ഥാപിച്ച കുമരകത്തെ മാലിന്യ സംസ്കരണ പ്ലാന്‍റ് നവീകരണത്തിനുശേഷം നാളെ(ഫെബ്രുവരി 14) പ്രവര്‍ത്തനമാരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. കുമരകത്ത് നടക്കുന്ന ചടങ്ങിൽ കെ.സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. 

ഹൗസ് ബോട്ടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ നിന്നും മാലിന്യം കായലിലേക്ക് ഒഴുക്കി വിടാതെ പ്ലാൻറിലെത്തിച്ച് സംസ്കരിക്കും. കുമരകം കവണാറ്റിൻകരയിലെ  പ്ലാൻ്റ് 2010 മുതൽ  ഡി.ടി.പി.സി ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. 

പ്രളയത്തെത്തുടര്‍ന്ന് മോട്ടോറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ടൂറിസം വകുപ്പിൽ നിന്നും ലഭിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തീകരിച്ചത്. സംസ്ഥാന മലിനീകരണ ബോർഡിൻ്റെ നിർദ്ദേശമനുസരിച്ചുള്ള ആധുനിക മെഷീനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

date