Skip to main content

പൊതുമരാമത്ത്  വകുപ്പുമന്ത്രിയുടെ ഇന്നത്തെ  ഔദ്യോഗിക പരിപാടികൾ

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇന്ന് (ഫെബ്രുവരി 17) ജില്ലയിലെ വിവിധ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8ന്  പുന്നപ്ര വടക്ക് പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്യും. രാവിലെ 9ന്  ആലപ്പുഴ കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ പങ്കെടുക്കും. 10ന്   ആലപ്പുഴ മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ നിർമ്മാണങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 11ന്    അമ്പലപ്പുഴ ബ്ലോക്ക് ഓഫീസില്‍ കുട്ടനാട് എഫ്.എം റേഡിയോ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. 11.30ന്  പുന്നപ്ര തെക്ക് പഞ്ചായത്ത്, വാർഡ് 16ലെ അങ്കനവാടി ശിലാസ്ഥാപനം. 11.50ന് വാർഡ് 15ലെ അങ്കനവാടി നവീകരണ ഉദ്ഘാടനം. 12.10ന്  വാർഡ് 15ലെ വേലായുധൻ റോഡ് നിർമ്മാണ ഉദ്ഘാടനം. 12.30ന് കൃഷി ഭവൻ, വെറ്റിനറി ഗുണഭോക്താക്കളുടെ സഹായ വിതരണം - ജെ ബി സ്കൂൾ. ഉച്ചകഴിഞ്ഞ് 2.20ന്  നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂൾ ശിലാസ്ഥാപനം. 2.40ന്  സ്ത്രീ സൗഹാർദ കേന്ദ്രം ഉദ്ഘാടനം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ. 3മണിക്ക്   പുറക്കാട് ജംഗ്ഷൻ ടൈൽ പാകിയതിന്റെ ഉദ്ഘാടനം. 3.20ന്  തോട്ടപ്പള്ളി - നാലുചിറ സ്കൂൾ നിർമ്മാണ ഉദ്ഘാടനം
(പൊതുവിദ്യാഭ്യാസ വകുപ്പ്).  6ന്  കൂട്ടുവാതുക്കൽ പാലം നിർമ്മാണ പുരോഗതി വിലയിരുത്തും. 

date