Skip to main content
ഓങ്ങല്ലൂർ . ചെങ്ങണാംകുന്ന് റഗുലേറ്റർ  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

 

ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ  ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഭാരതപ്പുഴയ്ക്ക് കുറുകെയാണ് ചെങ്ങണാംകുന്ന് റെഗുലേറ്റർ നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാന ജലസേചന വകുപ്പ് നബാർഡിന്റെ സഹായത്തോടെ 32.50 കോടി ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 290 മീറ്റർ നീളവും 9.50 മീറ്റർ ഉയരമുള്ള 22 ഷട്ടറുകളോടെയാണ് റെഗുലേറ്റർ നിർമ്മിച്ചിട്ടുള്ളത്. ഷട്ടറുകൾ താഴ്ത്തി കഴിയുമ്പോൾ റെഗുലേറ്ററിന്റെ മുകൾഭാഗത്ത് ഭാരതപ്പുഴയിൽ നിന്നും ആറ് കിലോമീറ്ററിലേറെ ദൂരത്തിൽ ജലം സംഭരിക്കാൻ കഴിയും. ഇതുവഴി ഇരുകരകളിലുമുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, കുടിവെള്ള പദ്ധതികൾക്കായി  ജലം ലഭ്യമാക്കാനാകും.കൂടാതെ പ്രദേശത്തെ കൃഷിക്കും കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരമാണ് പദ്ധതിയിലൂടെ യാഥാർത്ഥ്യമായത്.
 20l6 ലാണ് റെഗുലേറ്ററി നിർമ്മാണം ആരംഭിച്ചത്.   ജില്ലയിലെ ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകൾ, ഷൊർണൂർ, പട്ടാമ്പി നഗരസഭകൾ, തൃശൂർ ജില്ലയിലെ ദേശമംഗലം, വള്ളത്തോൾ നഗർ പഞ്ചായത്തുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

പരിപാടിയിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷനായി. യു.ആർ.പ്രദീപ് എം.എൽ.എ മുഖ്യാതിഥിയായി. 
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ, ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
 കെ. ജയരാജ്,  ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എൻ നീരജ്, പി. സാബിറ, ബ്ലോക്ക്   പഞ്ചായത്ത് അംഗങ്ങളായ വി.സെയ്താലി, എം.മഞ്ജുള,  സുപ്രണ്ടിംഗ് എഞ്ചിനിയർ ആർ. ബാജി ചന്ദ്രൻ. ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയർ അലക്‌സ് വർഗ്ഗീസ്,  എക്സിക്യൂട്ടിവ് എൻജിനീയർ സി.വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
 

date