Skip to main content

അഴിയൂരില്‍  വികസനപദ്ധതിക്ക് അംഗീകാരം

 

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍  സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി.  ആകെ 4 കോടി രൂപയുടെ വികസന പദ്ധതിക്കാണ് വികസന സെമിനാര്‍ അംഗീകരിച്ചത് .

 ഉല്‍പ്പാദന മേഖലയ്ക്ക് 4988400 രൂപയും ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 4467000 രൂപയും കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 908900, വയോജനങ്ങള്‍ക്ക് 908900 രൂപയും വകയിരുത്തി . വനിതാമേഖലയ്ക്ക് 1817800 രൂപയും അനുവദിച്ചു. സര്‍ക്കാരിന്റെ നിലാവ് പദ്ധതി ( തെരുവ് വിളക്കുകള്‍ കിഫ്ബി സഹായത്തോടെ എല്‍ ഇ ഡി യിലേക്ക് മാറ്റുന്നത് ) നടപ്പിലാക്കും. പൗരാവകാശ രേഖയും ജൈവ വൈവിധ്യ രജിസ്റ്ററും കലാനുസൃതമായി പുതുക്കും.
  വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉല്‍ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തില്‍ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദസദനം കരട് പദ്ധതി അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വികസന നയം അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റഹീം പുഴയ്ക്കല്‍ പറമ്പത്ത്, രമ്യ കരോടി, നിര്‍വ്വഹണ ഉദ്ദോഗസ്ഥന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
 

date