Skip to main content

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 62 പേർ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 614 പേർ

 

ജില്ലയില്‍ ഇന്ന് (16/02/2021) രജിസ്റ്റർ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളിൽ  62 പേർക്ക് കുത്തിവെയ്പ്    എടുത്തു. ഇതോടെ ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 25600 ആയി.
കൂടാതെ രജിസ്റ്റർ ചെയ്ത 637 ആരോഗ്യ പ്രവർത്തകരിൽ 614 പേർക്ക് രണ്ടാം ഡോസ് കുത്തിവെയ്പും  നൽകിയിട്ടുണ്ട്. ഇതോടെ രണ്ടാം ഡോസ് കുത്തിവെയ്പ് എടുത്തവരുടെ എണ്ണം 1249 ആയി.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.10 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 11 സെഷനുകളിലായിട്ടാണ് ഇന്ന് കുത്തിവെയ്പ് നടത്തിയത്.
 

date