Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 185 പേര്‍ക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 88 പേര്‍,  ഇതര സംസ്ഥാനത്ത്  നിന്നും വിദേശത്തുനിന്നുമായി വന്ന 8 പേര്‍, 3 ആരോഗ്യപ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 185 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഷൊർണൂർ സ്വദേശികൾ - 22 പേർ

പാലക്കാട് സ്വദേശികൾ - 19 പേർ 

പട്ടാമ്പി, ഓങ്ങല്ലൂർ സ്വദേശികൾ - 13 പേർ വീതം

അമ്പലപ്പാറ, വിളയൂർ സ്വദേശികൾ - 12 പേർ വീതം

അഗളി സ്വദേശികൾ - 11 പേർ

അലനല്ലൂർ, ചിറ്റൂർ തത്തമംഗലം നഗരസഭ, മുതുതല സ്വദേശികൾ - 6 പേർ വീതം

വടക്കഞ്ചേരി, എലവഞ്ചേരി, വെള്ളിനേഴി സ്വദേശികൾ - 5 പേർ വീതം

കപ്പൂർ, ഒറ്റപ്പാലം, മലമ്പുഴ, മണ്ണാർക്കാട് സ്വദേശികൾ - 4 പേർ വീതം

പറളി, കൊടുവായൂർ, അകത്തേത്തറ, കടമ്പഴിപ്പുറം, വാണിയംകുളം, വല്ലപ്പുഴ സ്വദേശികൾ - 3 പേർ വീതം

തൃക്കടീരി, കിഴക്കഞ്ചേരി, പുതുശ്ശേരി, ആലത്തൂർ, തച്ചമ്പാറ, കുലുക്കല്ലൂർ, കേരളശ്ശേരി, ലക്കിടി-പേരൂർ, ചെർപ്പുളശ്ശേരി, നല്ലേപ്പിള്ളി സ്വദേശികൾ - 2 പേർ വീതം

തരൂർ,ചാലിശ്ശേരി, കണ്ണാടി, കാവശ്ശേരി, എലപ്പുള്ളി, തെങ്കര, കൊഴിഞ്ഞാമ്പാറ, എരിമയൂർ, കരിമ്പ, കോട്ടായി, കുത്തനൂർ, ശ്രീകൃഷ്ണപുരം, കുഴൽമന്ദം, കാഞ്ഞിരപ്പുഴ, പട്ടിത്തറ, തിരുവേഗപ്പുറ, പിരായിരി, തൃത്താല, പൂക്കോട്ടുകാവ്, വടവന്നൂർ, പുതുപ്പരിയാരം, വണ്ടാഴി, കരിമ്പുഴ, ഷോളയൂർ, നാഗലശ്ശേരി, മുണ്ടൂർ, മുതലമട സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2548 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം ജില്ലയിലും, 2 പേർ കോട്ടയം, 3 പേർ കാസർകോഡ്, 4 പേർ ആലപ്പുഴ,  7 പേർ തിരുവനന്തപുരം, 6 പേര്‍ കോഴിക്കോട്, 36 പേർ തൃശ്ശൂര്‍, 23 പേർ എറണാകുളം ജില്ലകളിലും, 72 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്

date