Skip to main content

ശ്രദ്ധേയമായി വികസന ചിത്രങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി  ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം  ഇടുക്കി @ ഹൈടെക് ജനശ്രദ്ധയാകര്‍ഷിക്കുന്നു. അടിമാലി വിശ്വദീപ്തി സ്‌കുളിലെ സാന്ത്വന സ്പര്‍ശം വേദിയില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍ നിരവധി പേരാണ് സന്ദര്‍ശിച്ചത്.

ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധി പേര്‍ പ്രദര്‍ശനം വീക്ഷിച്ചു.
ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യത്യസ്ത തീയതികളിലായിട്ടാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  തൊടുപുഴയില്‍ (17) ബുധനാഴ്ച അടുത്ത പ്രദര്‍ശനം നടക്കും. 18 ന് വാഴത്തോപ്പ് സ്വാന്തന സ്പര്‍ശം വേദിയിലും  ഫോട്ടോ പ്രദര്‍ശനം ഉണ്ട്.

date