Skip to main content

എറിയാട് ഗവ ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

 

 

 

എറിയാട് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്പെക്ടറുടെ ഒരു ഒഴിവ്. സിവിൽ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ ഡിപ്ലോമ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ എൻ ടി സി, എൻ എ സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0480 2804320

date