Skip to main content

ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

തൃശൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ മാസവാടകയ്ക്ക് ഓടുന്നതിന് ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിത ഫാറത്തിലുള്ള ക്വട്ടേഷന്‍ മാര്‍ച്ച് 5ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് മുന്‍പ് തൃശൂര്‍ എല്‍എസ്ജിഡി  പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ പ്രസ്തുത ഓഫീസില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനൊപ്പം 2000 രൂപയുടെ നിരതദ്രവ്യം ഡിഡിയായോ ഫിക്‌സഡ് ഡെപ്പോസിറ്റായോ സീല്‍ ചെയ്ത കവറില്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഫാറത്തിനും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0487 2360423

date