Skip to main content

കളിമണ്‍ ഉല്പന്ന നിര്‍മ്മാണ വിപണനത്തിന് വായ്പ നല്‍കുന്നു 

 

 

കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ആവശ്യങ്ങള്‍ക്കായി മൂലധന വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതി കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണവും വിപണനവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്കാണ് ലഭിക്കുക. വായ്പാ തുക പരമാവധി 2 ലക്ഷം രൂപയാണ്. അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. 

 

60 മാസമാണ് തിരിച്ചടവ് കാലാവധി. ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുക. അപേക്ഷകര്‍ കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയുള്ള 18നും 55നും മദ്ധ്യേ വയസ്സ് ഉള്ളവരായിരിക്കണം. മാര്‍ച്ച് 3ന്് രാവിലെ 11 മണിക്കുള്ളില്‍ ശക്തന്‍ ആര്‍ക്കേഡ്, മൂന്നാം നില, ശക്തന്‍ നഗര്‍, തൃശ്ശൂര്‍ - 01 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷാഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0487 2424212

date