Skip to main content

ലൈഫ് മിഷന്‍: ജില്ലയിലെ 17423 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

 

 

ലൈഫ് മിഷനില്‍ ജില്ലയില്‍ നിര്‍മിച്ച  17423 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോളിസികള്‍ കൈമാറി. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. ലൈഫ് മിഷനില്‍ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ നിര്‍മ്മിച്ച 17423 വീടുകക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലാഭ്യമാകുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും കോര്‍പ്പറേഷനിലും നടത്തിയ സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ കൈമാറി. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷുറന്‍സ് പുതുക്കാം. വര്‍ഷത്തില്‍ 127 രൂപയാണ് അടക്കേണ്ടത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ഗുണഭോക്താകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date