Skip to main content

നിയമസഭാതിരഞ്ഞെടുപ്പ്: പൊതുപ്രചാരണത്തിനുള്ള സ്ഥലങ്ങള്‍ അനുവദിച്ചു

 

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം,  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ജില്ലയില്‍ പൊതു പ്രചാരണ പരിപാടികള്‍ നടത്തുന്നതിനായി ഓരോ നിയമസഭാ മണ്ഡലങ്ങളിലും പൊതു സ്ഥലങ്ങള്‍/ഗ്രൗണ്ടുകള്‍ അനുവദിച്ചു.  പ്രസ്തു സ്ഥലങ്ങള്‍/ഗ്രൗണ്ടുകള്‍ പോളിങ്് ദിനത്തിന്റെ രണ്ട് ദിവസം മുമ്പ് വരെ മാത്രം ഉപയോഗിക്കുന്നതിനാണ് അനുമതി എന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആയ കലക്ടര്‍ അറിയിച്ചു.

  നിയമസഭാ മണ്ഡലങ്ങളുടെ നമ്പറും പേരും, പൊതു സ്ഥലങ്ങളുടെ പേര് എന്നീ ക്രമത്തില്‍ :  020-വടകര - നാരായണ നഗര്‍, കോട്ടപ്പറമ്പ്, 021-കുറ്റ്യാടി - തുറശ്ശേരി മുക്ക് ഗ്രൗണ്ട്, മണിയൂര്‍, വട്ടോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടുകള്‍, 022- നാദാപുരം - ഭൂമി വാതുക്കല്‍ ജീപ്പ് സ്റ്റാന്റ് ഗ്രൗണ്ട്, നാദാപുരം ബസ്സ് സ്റ്റാന്റിന് എതില്‍വശത്തുളള ഗ്രൗണ്ട്, 023 - കൊയിലാണ്ടി - സ്റ്റേഡിയം ഗ്രൗണ്ട്,  024 - പേരാമ്പ്ര - ചെമ്പ്ര റോഡ് ജംഗ്ഷന് സമീപത്തെ സര്‍ക്കാര്‍ വക ഗ്രൗണ്ട്, ഡോ. കെ ജി അടിയോടി മെമ്മോറിയല്‍ സ്റ്റേഡിയം, കൂത്താളി ്, 025 - ബാലുശ്ശേരി - ഉളേള്യരി മിനി സ്റ്റേഡിയം, ബാലുശ്ശേരി പഞ്ചയത്ത് സ്റ്റേഡിയം, 026 - എലത്തൂര്‍ - നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ട്,  027 - കോഴിക്കോട് നോര്‍ത്ത് - കാമ്പുറം കടപ്പുറം മൈതാനം , കോഴിക്കോട് ബീച്ച്, 028 - കോഴിക്കോട് സൗത്ത് - മുതലക്കുളം മൈതാനം, കണ്ണഞ്ചേരി ഓപ്പണ്‍ സ്റ്റേജ്, 029 - ബേപ്പൂര്‍ - ചാലിയം പളളി മൈതാനം, 030- കുന്ദമംഗലം - കള്‍ച്ചറല്‍ സെന്ററിന് അടുത്തുളള മൈതാനം, കുന്ദമംഗലം, 031 - കൊടുവളളി - കൊയപ്പ ഗ്രൗണ്ട്, കൊടുവള്ളി, അമ്പായത്തോട് ഗ്രൗണ്ട്,  032 - തിരുവമ്പാടി - തൊണ്ടിമ്മല്‍ സ്റ്റേഡിയം, തിരുവമ്പാടി, മാമ്പറ്റ സ്റ്റേഡിയം, മുക്കം.

 

date