Skip to main content

 കോവിഡ് സാമൂഹ്യവ്യാപന തോത് അറിയാന്‍ പഠനം തുടങ്ങി

 

 

 

ജില്ലയില്‍ കോവിഡ് സാമൂഹ്യ വ്യാപന തോത് പഠിക്കാന്‍ റാന്‍ഡം ആന്റിബോഡി ടെസ്റ്റ് തുടങ്ങി. സീറോ സര്‍വ്വലന്‍സ് ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍, മൂന്ന് മുനിസിപ്പാലിറ്റികള്‍, 14 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയില്‍ നിന്ന് 19 ഡിവിഷനുകള്‍ വീതവും ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്ന് വാര്‍ഡുകള്‍ വീതവുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 

ജില്ലയിലെ 10 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും 120 ആരോഗ്യ പ്രവര്‍ത്തകരെയും അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ നിന്നും അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമായി 120 കോവിഡ് മുന്‍നിര പ്രവര്‍ത്തകരെയും ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ നിന്നും കൊയിലാണ്ടി, താമരശ്ശേരി താലൂക്ക് ആശുപത്രികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. 18 വയസിന് മുകളിലുള്ളവരില്‍ നിന്ന് സമ്മതപത്രം വാങ്ങിയാണ് ടെസ്റ്റ് നടത്തുക.

 

date