Skip to main content

അന്താരാഷ്ട്ര ചലച്ചിത്രമേള: പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍

 

അഞ്ചു നാള്‍ നീളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പാലക്കാട് മേഖലാ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതിനിധികള്‍, ടി.വി പ്രൊഫഷണലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് അവസാന ഘട്ടത്തിലെത്തിയത്.

registration.iffk.in ലാണ് പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രജിസ്‌ട്രേഷനായി ഏതെങ്കിലും ഒരു വിഭാഗം തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് മാറ്റങ്ങള്‍ അനുവദിക്കില്ല. രജിസ്ട്രഷന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് helpdesk@iffk.in ഇ-മെയില്‍ ഐഡിയിലോ 8137990815  / 8304881172 നമ്പറുകളിലോ ബന്ധപ്പെടാം. മൊത്തം 1500 പാസുകളാവും അനുവദിക്കുക.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന മേളയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പാസ് വിതരണം ചെയ്യൂവെന്നും അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.

date