Skip to main content

ലോക സിനിമയില്‍ 22 വിസ്മയക്കാഴ്ചകള്‍

 

രാജ്യാന്തര ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തില്‍  വൈവിധ്യമാര്‍ന്ന അഭ്രക്കാഴ്ചയുമായി എത്തുന്നത്  22 ചിത്രങ്ങള്‍. ഉബെര്‍ട്ടോ പസോളിനി, ഹോംഗ് സാങ്ങ്‌സോ, ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ് , മൈക്കല്‍ എംഗ്ലെര്‍ട്ട് തുടങ്ങി ലോകസിനിമയില്‍ വിസ്മയം തീര്‍ത്ത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് .

ഇറ്റാലിയന്‍ സംവിധായകനായ ഉബെര്‍ട്ടോ പസോളിനിയുടെ നോവെയര്‍ സ്പെഷ്യല്‍, അഹമ്മദ് ബറാമിയുടെ ദി വേസ്റ്റ്‌ലാന്‍ഡ്, വി ഷൂജന്റെ സ്ട്രൈഡിംഗ് ഇന്‍ടു ദി വിന്‍ഡ്,  അദില്‍ഖാന്‍ യേര്‍സാനോവിന്റെ യെല്ലോ ക്യാറ്റ്,ഉലുച്ച് ബയരാക്റ്ററുടെ  9,75,  നീഡില്‍ പാര്‍ക്ക് ബേബി(പിയറി മോണാര്‍ഡ്),  അണ്‍ഡൈന്‍(ക്രിസ്റ്റ്യന്‍ പെറ്റ്സോള്‍ഡ്),നെവര്‍ ഗോണ സ്‌നോ എഗൈന്‍, സാങ് ഡാലെയുടെ 'സ്റ്റാര്‍സ് അവൈറ്റ് അസ്, എഡ്മണ്ട് യെയോയുടെ മാളു എന്നീ ചിത്രങ്ങളുടെ  ഇന്ത്യയിലെ തന്നെ ആദ്യപ്രദര്‍ശനമാണ് മേളയിലേത്.

ദ വേസ്റ്റ്ലാന്‍ഡ്, ഡിയര്‍ കോമ്രേഡ്സ്, നൈറ്റ് ഓഫ് ദി കിംഗ്‌സ്,  ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ , ഹോംഗ് സാങ്ങ്‌സോയുടെ ദി വുമണ്‍ ഹൂ റാന്‍,ആമോസ് ഗിതായിയുടെ ലൈല ഇന്‍ ഹൈഫ, ഫ്രാങ്കോയിസ് ഒ സോണിന്റെ സമ്മര്‍ ഓഫ് 85, യെ ലൂ സംവിധാനം ചെയ്ത സാറ്റര്‍ഡേ ഫിക്ഷന്‍  എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .

ജാപ്പനീസ് ചിത്രമായ വൈഫ് ഓഫ് എ സ്‌പൈ 77-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കിയോഷി കുറോസാവയാണ് ചിത്രത്തിന്റെ സംവിധായകന്‍ .

date