Skip to main content

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ജില്ലയിൽ 83 മൈതാനങ്ങൾ   വി ഐ പി ലാൻഡിംഗിന് 8 മൈതാനങ്ങൾ 

 

നിയമസഭാ തെരെഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും ജില്ലയിൽ 83 മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്‌ ഉത്തരവിട്ടു.

 

ചാലക്കുടി നിയോജക മണ്ഡലത്തിൽ 8 ഗ്രൗണ്ടുകൾ, ഗുരുവായൂർ -9, മണലൂർ- 10, വടക്കാഞ്ചേരി-8, ഒല്ലൂർ -4, തൃശൂർ-1, നാട്ടിക-8, കൊടുങ്ങല്ലൂർ -4, ചേലക്കര -9, കുന്നംകുളം -6, പുതുക്കാട് -8, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ 8 എന്നിങ്ങനെയാണ് മൈതാനങ്ങൾ അനുവദിച്ചത്.

  

വി ഐ പി ലാൻഡിംഗിനായി 8 മൈതാനങ്ങളാണ് ജില്ലയിൽ അനുവദിച്ചത്. പി വെമ്പല്ലൂരിലെ എം ഇ എസ് അസ്മാബി കോളേജ് ഗ്രൗണ്ട്, പാഞ്ഞാൾ ജ്യോതി എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ട്, പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ്, ചാലക്കുടി കാർമൽ എച്ച് എസ് എസ് സ്റ്റേഡിയം, കണ്ടാണശ്ശേരി ശ്രീ കൃഷ്ണ കോളേജ് ഗ്രൗണ്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ട്, കുട്ടനെല്ലൂർ സി അച്യുത മേനോൻ ഗവ കോളേജ്, തളിക്കുളം ഗവ വി എച്ച് എസ് എസ് മൈതാനങ്ങളുമാണ് പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

 

ചേലക്കര നിയോജകമണ്ഡലം - ഇരുനിലംകോട് പഞ്ചായത്ത്‌ ഗ്രൗണ്ട്, പഴയന്നൂർ ജി എച്ച് എസ്, വരവൂർ ജി എച്ച് എസ് എസ്, ദേശമംഗലം ജി എച്ച് എസ് എസ്, ചെറുതുരുത്തി കോഴിമാംപറമ്പ്, പാഞ്ഞാൾ എച്ച് എസ് എസ്, മുക്കരിക്കുന്ന് എസ് എം ടി ജി എച്ച് എസ് എസ്, പാറമേൽ പടി പഞ്ചായത്ത്‌ ഗ്രൗണ്ട്, തിരുവില്വാമല ജി വി എച്ച് എസ് എസ് ഗ്രൗണ്ട് 

 

കുന്നംകുളം -പഴഞ്ഞി ജി എച്ച് എസ് ഗ്രൗണ്ട്, കരിക്കാട് പഞ്ചായത്ത്‌ ഗ്രൗണ്ട്, കുന്നംകുളം ജി എച്ച് എസ് എസ്, കടങ്ങോട് പഞ്ചായത്ത്‌ ഗ്രൗണ്ട്, എരുമപ്പെട്ടി ജി എച്ച് എസ് എസ്, വേലൂർ ആർ എസ് ആർ വി ജി എച്ച് എസ് എസ്,

 

ഗുരുവായൂർ - കടിക്കാട് ജി എച്ച് എസ് എസ്, പുന്നയൂർ പഞ്ചായത്ത്‌ ഗ്രൗണ്ട്,

ജി എച്ച് എസ് എസ് കൊച്ചന്നൂർ, എച്ച് എസ് എസ് തിരുവലയനൂർ, ശ്രീ കൃഷ്ണ ഹൈ സ്കൂൾ,

കൂട്ടുങ്ങൽ ഗ്രൗണ്ട്, അഞ്ചങ്ങാടി സെന്റർ, മുത്തമ്മാവ് സെന്റർ, ഏങ്ങണ്ടിയൂർ ജി എം യു പി സ്കൂൾ ഗ്രൗണ്ട്

 

മണലൂർ -എളവള്ളി സ്കൂൾ ഗ്രൗണ്ട്, ജ്ഞാനപ്രകാശൻ സ്കൂൾ ഗ്രൗണ്ട്,ബ്രഹ്മകുളം മുനിസിപ്പൽ ഗ്രൗണ്ട്, കണ്ടാണശ്ശേരി ശ്രീ കൃഷ്ണ കോളേജ്, പാവറട്ടി ബസ് സ്റ്റാൻഡ് ഗ്രൗണ്ട്, മുല്ലശ്ശേരി ജി എച്ച് എസ് എസ്, വെങ്കിടങ് ബസ് സ്റ്റാൻഡ്, വാടാനപ്പിള്ളി ഗവ സ്കൂൾ, തൃത്തല്ലൂർ കമല നെഹ്‌റു സ്കൂൾ,കണ്ടശാങ്കടവ് സ്കൂൾ, പഞ്ചായത്ത്‌ ഗ്രൗണ്ട് അരിമ്പൂർ

 

വടക്കാഞ്ചേരി -ജി ബി എച്ച് എസ് സ്കൂൾ ഗ്രൗണ്ട്, തെക്കുംക്കര, കോഞ്ചേരി, മുണ്ടൂർ പഞ്ചായത്ത്‌ മൈതാനങ്ങൾ, വെളപ്പായ മെഡിക്കൽ കോളേജ് ഗ്രൗണ്ട്, പോന്നോർ മിനി സ്റ്റേഡിയം, പുറനാട്ടുക്കര എസ് എസ് ജി എച്ച് എസ് എസ്, തിരൂർ വടക്കുറുമ്പ അമ്പലം ഗ്രൗണ്ട് 

 

ഒല്ലൂർ -മാടക്കത്തറ പഞ്ചായത്ത്‌ ഗ്രൗണ്ട്, പട്ടിക്കാട് ബസ് സ്റ്റാൻ്റ്, പൂച്ചട്ടി എ കെ എം എച്ച് എസ് എസ്, പുത്തൂർ കൈതപറമ്പ് ഗ്രൗണ്ട്,

 

തൃശൂർ - തേക്കിൻകാട് മൈതാനം

 

നാട്ടിക -തളിക്കുളം ജി വി എച്ച് എസ് എസ്, അന്തിക്കാട് പഞ്ചായത്ത്‌ ഗ്രൗണ്ട്, അമ്മാടം സെന്റ് ആന്റണീസ് എച്ച് എസ് എസ്, ആനക്കല്ല് സെന്റ് ജോസഫ് എച്ച് എസ് എസ്, ചാഴൂർ എസ് എൻ എം എച്ച് എസ്, എസ് എൻ കോളേജ് നാട്ടിക, വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ട്, ചേർപ്പ് മഹാത്മാ മൈതാനം

 

ഇരിങ്ങാലക്കുട -കാറളം ഹൈ സ്കൂൾ ഗ്രൗണ്ട്,പൊഞ്ഞനം ഭഗവതി ക്ഷേത്ര മൈതാനം, മുരിയാട്, പടിയൂർ, പൂമംഗലം പഞ്ചായത്ത്‌ ഗ്രൗണ്ട്കൾ, നടവരമ്പ് മോഡൽ ഹൈ സ്കൂൾ, കാരൂർ സെന്റ് മേരിസ് യു പി സ്കൂൾ, ഇയ്യാൻകാവ് ഗ്രൗണ്ട്

 

പുതുക്കാട് -മിനി സ്റ്റേഡിയം ഗ്രൗണ്ട് വല്ലച്ചിറ, ചെറുവാൾ ഗ്രൗണ്ട്, പുലിക്കണ്ണി ഫോറെസ്റ്റ് പുറംപോക്ക് ഗ്രൗണ്ട്, ആമ്പല്ലൂർ ജോർജ് ടൌൺ റോഡ്, സെന്റ് ജോസഫ് പള്ളി ഗ്രൗണ്ട്, പറപ്പൂക്കര പി വി എസ് എച്ച് എസ് എസ്, മറ്റത്തൂർ പഞ്ചായത്ത്‌ ഗ്രൗണ്ട്, തൃക്കൂർ പി ഡബ്ല്യൂ ഡി ഗ്രൗണ്ട്

 

ചാലക്കുടി -ഗവ നാഷണൽ ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ട് കൊടകര, പാല ഗ്രൗണ്ട്, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ കുറ്റിക്കാട്, ഗവ ഹൈ സ്കൂൾ വെറ്റിലപ്പാറ, ടൌൺ ഹാൾ ഗ്രൗണ്ട് ചാലക്കുടി, സെന്റ് ജോസഫ് എച്ച് എസ് മേലൂർ, ബസ് സ്റ്റാൻ്റ് ഗ്രൗണ്ട് കാടുകുറ്റി, മധുര കോട്സ് ഗ്രൗണ്ട് കൊരട്ടി,

 

കൊടുങ്ങല്ലൂർ -ചേരമൻ ഗ്രൗണ്ട് മേത്തല, അന്നമനട ഓപ്പൺ സ്റ്റേജ്, പഞ്ചായത്ത്‌ പ്ലേ ഗ്രൗണ്ട് കുഴൂർ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഗ്രൗണ്ട് കൊടുങ്ങല്ലൂർ 

 

വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

date