Post Category
ഗതാഗതം നിരോധിച്ചു
എടവണ്ണക്കടവ് (സീതിഹാജി) പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് എട്ട് മുതല്‍ 10 ദിവസത്തേക്ക് എടവണ്ണക്കടവ് (സീതിഹാജി) പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. എടവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടവണ്ണ-അരീക്കോട്- മൂര്‍ക്കനാട് വഴിയോ മമ്പാട്- ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയോ കടന്നുപോകണമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments