Skip to main content

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ്: വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി 

 

 

 

 

ജില്ലയില്‍ നിയമസഭാതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുളള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിത്തുടങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകര്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പ്രധാനമായും ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഡ്യൂട്ടിക്കുളള ഉദ്യോഗസ്ഥരുടെ ലിസ്റ്റ്  ഇനിയും സമര്‍പ്പിക്കാത്ത സ്ഥാപനമേധാവികള്‍ വില്ലേജ് ഓഫീസറുമായി ബന്ധപ്പെടേണ്ടതും സ്വന്തം ഉത്തരവാദിത്തത്തില്‍ ലിസ്റ്റ് തയ്യാറാക്കി നല്‍കേണ്ടതുമാണ്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന്  കലക്ടര്‍ അറിയിച്ചു.

date