Skip to main content

പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ തുടങ്ങി

 

 

 

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ) കോഴ്‌സ് പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ തുടങ്ങി. ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍,   MIG / MAG വെല്‍ഡര്‍, - യോഗ്യത - എസ്എസ്എല്‍സി, സോളാര്‍ ആന്റ് എല്‍ഇഡി ടെക്നീഷ്യന്‍ -(പ്ലസ് ടൂ സയന്‍സ്), എല്‍ഇഡി ലൈറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍ (എസ്എസ്എല്‍സി, ഐടിഐ/ഡിപ്ലോമ), ഐടി കോ ഓര്‍ഡിനേറ്റര്‍ ഇന്‍ സ്‌കൂള്‍ (ഡിപ്ലോമ/ബി ടെക്)   എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.  18 നും 35 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു മാസമാണ് കാലയളവ്. കോഴ്സ് തികച്ചും സൗജന്യമാണ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  മാര്‍ച്ച് എട്ടിനകം കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7306184600, 9496206504.

date