Skip to main content

ക്വട്ടേഷന്‍ നോട്ടീസ്

 

 

 
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് താലൂക്കിനു കീഴിലെ 026-എലത്തൂര്‍, 027. കോഴിക്കോട് നോര്‍ത്ത്, 028-കോഴിക്കോട് സൗത്ത്, 029-ബേപ്പൂര്‍, 030-കുന്ദമംഗലം നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോങ് റൂം പരിസരങ്ങളിലും, വോട്ടണ്ണല്‍ കേന്ദ്രങ്ങളിലും ആവശ്യമായ വെളിച്ച സംവിധാനം സജ്ജീകരിക്കുന്നതിനും സിസിടിവി  സംവിധാനം സ്ഥാപിക്കുന്നതിനുമായി പരിചയ സമ്പന്നരായ വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  
ക്വട്ടേഷന്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് മൂന്ന് മണിക്കകം കോഴിക്കോട് താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മുമ്പാകെ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു പുറത്ത് 'KLA-2021: QUOTATION FOR STRONG ROOM - CCTV & LIGHT WORKS' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ അന്ന് വൈകീട്ട് 04.30 മണിക്ക് തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്കില്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് ഉത്തരവാകുന്നതുമാണെന്ന് ഇ.ആര്‍.ഒ. ആന്‍ഡ് തഹസില്‍ദാര്‍ അറിയിച്ചു.

date