Skip to main content

വനിതാദിനാഘോഷം 8ന് നടക്കും

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷം മാർച്ച് എട്ട് രാവിലെ 11.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷ തോമസ് വനിതാദിന സന്ദേശം നൽകും. സ്റ്റേറ്റ് ജെൻഡർ അഡൈ്വസർ ഡോ.റ്റി.കെ.ആനന്ദി കോവിഡ്-19 പശ്ചാത്തലത്തിലെ സ്ത്രീ സമത്വം എന്ന വിഷയത്തിൽ സംസാരിക്കും. ആര്യാ ഗോപി (കവയിത്രി), അഭിനേത്രിയും ഗായികയുമായ ഗൗരി.പി.കൃഷ്ണൻ എന്നിവരും പങ്കെടുക്കും.
പി.എൻ.എക്സ്.1146/2021

date