Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-03-2021

കത്തെഴുത്ത് മത്സരം

തപാല്‍ വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി കത്ത് എഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.  എന്റെ പോസ്റ്റ് ഓഫീസ് ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം.  200  വാക്കുകളില്‍ കവിയാതെയുള്ള കത്തുകള്‍ പോസ്റ്റ് കാര്‍ഡ്/ ഇന്‍ലന്റ്/ പോസ്റ്റ് കവര്‍ എന്നിവ വഴിയോ എ ഫോര്‍ സൈസ് കടലാസിലോ തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റ് വഴിയോ അയക്കാം.  പ്രായ പരിധി ഇല്ല.  കത്തുകള്‍ പോസ്റ്റല്‍ സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ മാര്‍ച്ച് 10  നകം ലഭിക്കണം.  ഫോണ്‍: 0497 2708125.

 സ്‌കോള്‍ കേരള ഡി സി എ; തീയതി നീട്ടി

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട ഗവ./എയ്ഡഡ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന  ഡി സി എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതുപരീക്ഷക്ക് ഫീസ് അടച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി പിഴ കൂടാതെ മാര്‍ച്ച് 10 വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും നീട്ടിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  
അതത് പഠനകേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ സ്‌കോള്‍  കേരള വെബ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷ മാര്‍ച്ച് 18 ന് സ്‌കോള്‍ കേരള സംസ്ഥാന ഓഫീസില്‍ പഠനകേന്ദ്രം പ്രിന്‍സിപ്പലിന് ലഭ്യമാക്കേണ്ടതാണ്.  ഫോണ്‍: 0471 2342950, 2342271, 2342369.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.                    യോഗ്യത:  എസ് എസ് എല്‍ സി/പ്ലസ്ടു/ബിരുദം/ബിരുദാനന്തര ബിരുദം.    താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 9072592459.

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്;
ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 13 ാമത്  കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി കൊവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  കൊവിഡ് മഹാമാരിക്കാലത്തെ ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പ്, ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും മനുഷ്യരാശിയുടെ നിലനില്‍പ്പും, കൊവിഡ് മഹാമാരിക്കാലത്തെ പ്രകൃതി മലിനീകരണം, കൊവിഡ് മഹാമാരിക്കാലത്തെ ജീവജാലങ്ങളുടെ അതിജീവനം എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയത്തെ ആസ്പദമാക്കി മത്സരത്തില്‍ പങ്കെടുക്കാം. മത്സരം, സമര്‍പ്പിക്കേണ്ട ഡോക്യുമെന്റുകള്‍, അയക്കേണ്ട ഇ മെയില്‍ വിലാസം, അവസാന തീയതി എന്ന ക്രമത്തില്‍.
പ്രൊജക്ട് അവതരണം - അപേക്ഷ ഫോറം, പ്രൊജക്ട് റിപ്പോര്‍ട്ട്, അവതരണ വീഡിയോ - cbcprojectksbb@gmail.com - മാര്‍ച്ച് 15.
ഉപന്യാസം - ഡി ടി പി ചെയ്ത് തയ്യാറാക്കിയ ഉപന്യാസം, പൂരിപ്പിച്ച അപേക്ഷാ ഫോറം -  cbcessayksbb@gmail.com - മാര്‍ച്ച് 12.
പെയിന്റിംഗ് - എ3 ചാര്‍ട്ട് പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് തയ്യാറാക്കിയ പെയിന്റിംഗിന്റെ ഫോട്ടോ, അപേക്ഷാ ഫോറം -  cbcpaintksbb@gmail.com - മാര്‍ച്ച് 12.
ഫോട്ടോഗ്രാഫി - ഫോട്ടോയുടെ സോഫ്റ്റ് കോപ്പി, അപേക്ഷാ ഫോറം -  cbcphotoksbb@gmail.com - മാര്‍ച്ച് 12.
പോസ്റ്റര്‍ നിര്‍മ്മാണം - തയ്യാറാക്കിയ പോസ്റ്റര്‍,  അവതരണ വീഡിയോ, അപേക്ഷാ ഫോറം -  cbcposterksbb@gmail.com - മാര്‍ച്ച് 12.
പെന്‍സില്‍ ഡ്രോയിംഗ് - തയ്യാറാക്കിയ ചിത്രത്തിന്റെ സോഫ്റ്റ് കോപ്പി, അപേക്ഷാ ഫോറം -  cbcpencilksbb@gmail.com - മാര്‍ച്ച് 12.
വീഡിയോ (മൊബൈല്‍) നിര്‍മ്മാണം - തയ്യാറാക്കിയ വീഡിയോ, വിഷയത്തെക്കുറിച്ചുള്ള കുറിപ്പ്, അപേക്ഷാ ഫോറം -  cbcvideoksbb@gmail.com - മാര്‍ച്ച് 12.
താല്‍പര്യമുള്ളവര്‍ അവസാന തീയതിക്കകം അതത് ഇ മെയിലിലേക്ക് അപേക്ഷ അയക്കണം.  കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും www.keralabiodiversity.org ല്‍ ലഭിക്കും.  ഫോണ്‍: 0471 2724740.

ഗതാഗതം നിരോധിച്ചു

സംസ്ഥാന പാത ചാല -മമ്പറം (പിയുകെസി) റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന്(മാര്‍ച്ച്  ആറ്) മുതല്‍ 15 ദിവസത്തേക്ക് ഭാഗികമായി നിരോധിച്ചതായി  പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച്  ഏഴ് മുതല്‍ 15 വരെ ഇരിട്ടി - നെടുംപൊയില്‍ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ -പള്ളിപ്പൊയില്‍ -എടത്തൊട്ടി വഴിയും, പേരാവൂരില്‍ നിന്നും കാക്കയങ്ങാടേക്കുള്ള വാഹനങ്ങള്‍ എടത്തൊട്ടിയില്‍ നിന്നും പള്ളിപ്പൊയില്‍ -പാലപ്പുഴ വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചന്തപ്പുര - പരിയാരം മെഡിക്കല്‍ കോളേജ് - വെള്ളിക്കീല്‍ - ഒഴക്രോം - കണ്ണപുരം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പറപ്പൂല്‍ മുതല്‍ വെള്ളിക്കീല്‍ പാലം വരെയുള്ള റോഡില്‍ മാര്‍ച്ച് എട്ട് മുതല്‍ 15 വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  വാഹനങ്ങള്‍  പറപ്പൂല്‍ - വെള്ളിക്കീല്‍ ജംഗ്ഷന്‍ - ചിറവക്ക് വഴി ഇരുവശത്തേക്കും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത ക്വാളിറ്റി അഷ്വറന്‍സ് / ക്വാളിറ്റി കണ്‍ട്രോള്‍ (മെക്കാനിക്കല്‍, എ എസ് എന്‍ ടി - എന്‍ഡിടി ലെവല്‍ 2) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ്ടു, ഐടിഐ, ഡിപ്ലോമ / ബി -ടെക്, ഏതെങ്കിലും ബിരുദം. അപേക്ഷകള്‍ മാര്‍ച്ച് 15 നകം സമര്‍പ്പിക്കണം. ഫോണ്‍: 8281723705.

 

date